അംഗനവാടി ടീച്ചർമാർക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.

അംഗനവാടി ടീച്ചർമാർക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്.   ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെ  ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും ഷാഹിദാ കമാൽ പറഞ്ഞു.

ശ്രീനിവാസന്റെ വിവാദ പ്രസ്താവന -‘ജപ്പാനിൽ പ്ലേ സ്‌കൂൾ, കിന്റർ ഗാർഡൻ തുടങ്ങിയ സ്‌കൂളുകളിൽ സൈക്കോളജിയും സൈക്യാട്രിയും ഒക്കെ ഉള്ള അധ്യാപകർ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അങ്കണവാടി എന്നു പറഞ്ഞ് ഒരു വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആൾക്കാരെ പിടിച്ചു നിർത്തുകയാണ്.അവരുടെ ഇടയിൽ ആണ് ഈ കുട്ടികൾ വളരുന്നത്. അതുകൊണ്ട് ആ നിലവാരത്തിലേ ആ കുട്ടികൾക്ക് വളരാൻ കഴിയൂ’.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക