അനധികൃതമായി കടത്തിയ തമിഴ്നാട് മദ്യം പിടികൂടി …

പാലക്കാട് : കോവിഡ് പശ്ചാത്തലത്തിൽ തമിഴ് നാട് ബിവറേജസ് തുറന്നതു കേരളത്തിന് തലവേദന ആവുന്നു … ബോർഡറിനടുത്തുള്ള തമിഴ്നാട് മദ്യശാലകളിൽ നിന്നും കേരളത്തിലേക്ക് മദ്യം എത്തുന്നു .. തുടർന്ന് പരിശോധന കർശനമാക്കിയതോടെ ഇന്നും 3 പേർ പിടിയിലായി …പാലക്കാട് മാപ്പിളക്കാട് സ്വദേശികൾ ആയ നൗഷാദ് ,അബ്ദുൽ റഹ്മാൻ, പാലക്കാട് കുന്നത്തൂർമേടു സ്വദേശി രാജ എന്നിവരെ നടുപ്പുണി എക്സിസ് ഓഫീസിൽ നടന്ന വാഹനപരിശോധനയ്ക് ഇടയിൽ 7.500 ലിറ്റർ മധ്യത്തോടു കൂടി അറസ്റ്റ് രേഖപ്പെടുത്തി … നടുപ്പുണി സ്വദേശികൾ പലരും മദ്യം വാങ്ങാൻ വരുന്നവർക്കു സഹായങ്ങൾ ചെയ്തു കൊടുക്കുന്നതായി മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് … നേരായ മാർഗം പോവാൻ പറ്റാതെ ചില തെങ്ങിൻ തോപ്പും മറ്റും ചാടികിടന്നാണ്‌ ഇവർ തമിഴ്നാടിലേക്കു പ്രവേശിക്കുന്നത് … പ്രിവെൻറ് ഓഫീസർ സന്തോഷിന്റെ കീഴിൽ സി പി ഓ രതീഷ് , എബിൻദാസ് ആണ് ഇന്ന് മദ്യം കൊണ്ടുവരുന്ന പ്രതികളെ പിടിച്ചത് … ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി താത്കാലികമായി വീടുകളിൽ കോറെന്റീനിനു നിർദ്ദേശം നൽകിയിട്ടുണ്ട് … തുടർനടപടികൾ അത് കഴിഞ്ഞു നടക്കുന്നതാണ് … തുടർന്ന് തോപ്പുകൾ വഴി ഇനിയും തമിഴ്നാടിലേക്കു കടക്കാൻ ശ്രമിക്കുന്നവർക് എതിരെ കർശനമായ നടപടി ഉണ്ടാവും എന്ന് കൊഴിഞ്ഞാമ്പാറ സി ഐ അറിയിച്ചു …
റിപ്പോർട്ട്‌ :പ്രസാദ് പാലക്കാട്‌

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക