അയൽവാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

മുണ്ടക്കയം ∙ അയൽവാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജിനെ (സാബു– 53) കൊലപ്പെടുത്തിയ സംഭവത്തിലാണ് അയൽവാസിയായ ബിജു (32) അറസ്റ്റിലായത് .ബൈക്ക് വച്ചതു സംബന്ധിച്ചു ഇരുവരും തമ്മിൽ നേരത്തെ തർക്കം നടന്നിരുന്നു.
ഇതേ തുടർന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 6.30ന് ചെളിക്കുഴി ലക്ഷം വീട് കോളനിക്കു സമീപമാണ് സംഭവം.

ടൗണിലെ ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോർജ്ജ് വീട്ടിലേക്ക് വരുന്ന വഴി ബിജു അസഭ്യം പറയുകയും കല്ലെറിഞ്ഞു വീഴ്ത്തിയതിനുശേഷം പാറക്കല്ലെടുത്ത് നെഞ്ചിലേക്കിടുകയുമായിരുന്നു. ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാർക്കു നേരെ ഇതിനു മുൻപും ആക്രമണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക