ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ്, ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു.

തിരുവനന്തപുരം: ആര്യനാട് ഡിപ്പോയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്ത് നിന്നു വന്നവരുടെ ബാഗുകൾ അവർക്കു എത്തിച്ചുകൊടുത്തത് ഇദ്ദേഹമായിരുന്നു.

ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരോട് ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക