ആലപ്പുഴയിൽ യുവാവിനെ നദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ എടത്വയില്‍ യുവാവിനെ നദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നൂറ്റെട്ടുംചിറ പുതുവല്‍ചിറ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും പൊന്നമ്മയുടേയും മകന്‍ രതീഷി (39)നെയാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ്റെട്ടില്‍ചിറ പാലത്തിന് സമീപം ഇന്നലെ ഉച്ചയോടെ മൃതദേഹം പൊങ്ങി വരുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മ്യതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷ് അവിവാഹിതനാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക