ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതിരുന്ന രോഗിയെ ജീവനക്കാർ അടിച്ചുകൊന്നു.

ഉത്തർപ്രദേശിലെ അലിഗഡിൽ ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതിരുന്ന രോഗിയെ ജീവനക്കാർ അടിച്ചുകൊന്നു. 44 കാരനും കൂലി തൊഴിലാളിയുമായ സുൽത്താൻ ഖാൻ മൂത്രതടസ്സത്തിന്‍റെ ചികിത്സക്കായാണ് ആശുപത്രിയിൽ പ്രവേശിച്ചത്.ആശുപത്രി ബില്ലിനെ കുറിച്ചുണ്ടായ തർക്കത്തിനൊടുവിൽ ഡിസ്ചാർജ് ചെയ്തു ഇറങ്ങിയപ്പോൾ ആണ് ആശുപത്രി ജീവനക്കാർ വെളിയിൽ വച്ചു തല്ലിക്കൊന്നത്. മുറിവാടക ഇനത്തിൽ 4000 രൂപയിലധികം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക