ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്താണ് നടപടി.

  • ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10 വാര്‍ഡുകള്‍ (ഗുണ്ടുമല, സൂര്യനെല്ലി)
  • കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ (സ്വര്‍ണ്ണവിലാസം, മേപ്പാറ)
  • അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍ (അയ്യപ്പന്‍കോവില്‍, ആനക്കുഴി, മാട്ടുക്കട്ട)
  • ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ഒന്ന്,ആറ്, ഏഴ് വാര്‍ഡുകള്‍ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)
  • ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍ (പാമ്പുപാറ, ചെമ്മണ്ണാര്‍)
  • കോടിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, 13 വാര്‍ഡുകള്‍ (പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം)
  • ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് (ടീ കമ്പനി)
  • പീരുമേട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് (മേലഴുത)
  • സേനാപതി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് (വെങ്കലപ്പാറ)

എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക