ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6566 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6566ല്‍ പരം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 194 പേര് മരണത്തിന് കീഴടങ്ങി. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,333 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
86,110 പേര് കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 67,749 പേര് രോഗമുക്തരായി. ഒരാള്‍ രാജ്യം വിട്ടു. ഇതുവരെ 4,534 പേര് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. 56,948 പേരാണ് ഇവിടെ കോവിഡ് ബാധിതരായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ മൂന്നിലൊന്ന് മഹാരാഷ്ട്രയിലാണ്.