ഇന്ന് 57 പേർക്ക് കോവിഡ്

ഇന്ന് 57 പേർക്ക് കോവിഡ്. 18 പേർക്ക് രോഗമുക്തി. കാസർകോട്, മലപ്പുറം 14 വീതം, തൃശൂർ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം, എറണാകുളം 3 വീതം, ആലപ്പുഴ, പാലക്കാട്‌ 2 വീതം, ഇടുക്കി ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 55 പേരും പുറത്തു നിന്നു വന്നവര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്തു നിന്നും, 28 പേർ അന്യ സംസ്ഥാനത്തു നിന്നും വന്നവരുമാണ്.

രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ എയർ ഇന്ത്യ ജീവനക്കാരനും ഒരാൾ ആരോഗ്യപ്രവർത്തകനുമാണ്. മലപ്പുറം-ഏഴ്, തിരുവനന്തപുരം, കോട്ടയം മൂന്ന് വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. ഇതുവരെ 1326 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 708 പേർ നിലവിൽ ചികിത്സയിലുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക