എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അൻവർ കീഴടങ്ങി.

എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി മുൻ സിപിഐഎം നേതാവ് അൻവർ കീഴടങ്ങി. പത്തര ലക്ഷം രൂപയാണ് അൻവർ പ്രളയഫണ്ടിൽ നിന്നും തട്ടിയെടുത്തത്. സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് വഴിയാണ് പണം പിൻവലിച്ചത്. ഏറെ വിവാദമായ എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് മുൻ സിപിഐഎം നേതവ് കൂടിയായ എംഎം അൻവർ. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം തന്നെ ക്രൈംബ്രാഞ്ചിന്റെ പട്ടിയകയിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അൻവർ പ്രതി ചേർക്കപ്പെട്ടതിനു ശേഷം ഒളിവിലായിരുന്നു. അതേസമയം, അൻവറിന്റെ ഭാര്യ ദൗലത്തിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുപ്രിംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.  

ഒളിവിൽ പോയ അൻവർ ജാമ്യത്തിനായി മൂവാറ്റുപുഴ വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുവാൻ അന്വേഷണ സംഘത്തോട് നിർദേശിക്കുകയായിരുന്നു.  അൻവറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് ക്രൈംബ്രാഞ്ച് സമർപ്പിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക