ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു

കൊല്ലം: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നീണ്ടകര പുത്തൻതുറയിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു നിമിഷത്തെ വ്യത്യാസത്തിലാണ് കാറിലുണ്ടായിരുന്ന മൂന്നുപേരും രക്ഷപ്പെട്ടത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റിയതിനു ശേഷം ആണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക