ഓട്ടോ ബോഡി ടെംപറേച്ചർ സ്ക്രീനിംഗ്; ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ.

പാലക്കാട്: വാളയാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വാളയാർ ചെക്ക് പോസ്റ്റിൽ ഓട്ടോ ബോഡി ടെംപറേച്ചർ സ്കാനിംഗ് ഇൻഫ്രാ റഡ് ഇമേജർ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.

ആർട്ടിഫിഷൽ ഇൻറലിജൻസ് ഉപയോഗിച്ച് വളരെ ദൂരെ നിന്ന് കൊണ്ട് തന്നെ പത്തിലധികം ആളുകളുടെ ബോഡി ടെംപറേച്ചർ ഒരേ സമയം കണക്കാക്കാനും ഫെയ്സ് ഡിറ്റക്ഷനോട് കൂടി വിവരങ്ങൾ ശേഖരിക്കാനും കഴിയുന്ന ഉപകരണമാണിത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജനങ്ങൾ ചെക്ക് പോസ്റ്റുകളിൽ എത്തുന്നതിനാൽ സ്ക്രീനിംഗ് വളരെ വേഗത്തിൽ നടത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് മണ്ഡലത്തിലല്ലെങ്കിലും ജില്ലാ ബോർഡറിൽ ഇത്തരമൊരു സംവിധാനം എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി അനുവദിച്ചത്.

ദൂരെ നിന്നു കൊണ്ട് തന്നെ വ്യക്തികളെ സ്ക്രീൻ ചെയ്യാൻ കഴിയുമെന്നുള്ളത് കൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകരമാവുമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.

റിപ്പോർട്ടർ: പ്രസാദ് പാലക്കാട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക