ഓൺലൈൻ പഠന സൗകര്യം ഒരുക്കി ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ്.

എറണാകുളം എളമക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ കൈ കോർത്തു ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റും ഐശ്വര്യ പബ്ലിക് ലൈബ്രറിയും. ഓൺലൈൻ പഠനം സാധ്യമാകാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ ഐശ്വര്യ ലൈബ്രറി മുന്നോട്ടു വന്നപ്പോൾ ടി. വി നൽകി കൈത്താങ്ങായി ലോജിക്കും മുന്നോട്ടു വന്നു. ലളിതമായ ചടങ്ങിൽ എറണാകുളം എം എൽ എ ടി. ജെ വിനോദ് ടി. വി ഏറ്റുവാങ്ങി. ചടങ്ങിൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ സന്തോഷ്‌ കുമാറും, ഐശ്വര്യ ലൈബ്രറി ഭാരവാഹികളും പങ്കെടുത്തു. ഇതിന് മുൻപും ലോജിക് ടി. വി വിതരണം ചെയ്തിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക