കായംകുളത്ത് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച്‌ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു

കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ നിറയില്‍ മുക്കിന് സമീപം നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച്‌ ഒരാള്‍ മരിച്ചു. അര്‍ത്തികുളങ്ങര, നിറയില്‍ മുക്ക് സ്വദേശി ജേക്കബ് ജോണ്‍ (55)ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം നടന്നത്. കായംകുളം ഫയര്‍ ഫോഴ്‌സെത്തിയാണ് വാഹനത്തില്‍ കുടുങ്ങി കിടന്ന നാല് പേരെയും പുറത്തെടുത്തത്. ഇവരെ ഉടന്‍ കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജേക്കബ് ജോണ്‍ മരണപ്പെട്ടിരുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക