കേരളത്തില്‍ ഇത്തവണ കൂടുതല്‍ മഴയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇത്തവണ പതിവില്‍ നിന്ന് കൂടുതല്‍ മഴ കേരളത്തിലെത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയവും അറിയിച്ചു. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ കാറ്റ് വീശാം. രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാദ്ധ്യത. മത്സ്യബന്ധനത്തിന് പോയവര്‍ ഉടന്‍ കരയ്ക്കടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക