കേരളത്തിൽ ഇന്നും വ്യാപക മഴ.

കേരളത്തിൽ ഇന്നും വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരത്തു കനത്ത മഴ തുടരുന്നു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ അനുഭവപെട്ടു. കരമനയാറ്റിൽ ഡാമിന്റെ ഷട്ടർ തുറന്നതിനാൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരു കരയിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക