കൊവിഡ് ബാധിച്ചു മരിച്ച വൈദികന്റെ സംസ്കാരം വൈകുന്നു
ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ച വൈദികന് ഫാദര്‍ കെജി വര്‍ഗ്ഗീസിന്റെ സംസ്കാരം വൈകുന്നു. ഇന്നലെ രാവിലെയോടെ അദ്ദേഹം മരണപ്പെട്ടെങ്കിലും ഇതുവരേയും സംസ്കാരം നടന്നിട്ടില്ല. മൃതദേഹം മറവു ചെയ്യാനായി മലമുകളില്‍ പള്ളിയില്‍ പത്തടി ആഴത്തില്‍ കുഴിയെടുത്തെങ്കിലും ഒരു വിഭാഗം നാട്ടുകാര്‍ സംസ്കാരം തടഞ്ഞു.വൈദികന്റെ മൃതദേഹം മറ്റൊരിടത്ത് സംസ്കരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.