ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍: മത്സരക്രമം പ്രഖ്യാപിച്ചു, 2022 നവംബര്‍ 21 ന് ഉദ്ഘാടന മത്സരം.

കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഫിഫ. 2022 നവംബര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നായിരിക്കും കിക്കോഫ്. 60,000 സീറ്റുകളാണ് ഉദ്ഘാടന മത്സരവേദിയായ അല്‍ ബെയ്ത്തിൽ സജ്ജമാക്കിയിട്ടുള്ളത്.

ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പ്രദേശിക സമയം ഒരു മണിക്ക് ആരംഭിക്കും. രാത്രി 12 മണിവരെ മത്സരം നീളുമെന്നും ഫിഫ വ്യക്ക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക