തുടർച്ചയായ അഞ്ചാം ദിവസവും 300 കടന്ന് മരണങ്ങൾ.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. ഇന്നലെയും കൊവിഡ് മരണം 300 കടന്നു . 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകളും 325 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9520 ആയി. രാജ്യത്ത് ഇതുവരെ 1,69,798 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ളത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക