നിയന്ത്രണം ലംഘിച്ച്‌ പുറത്തിറങ്ങിയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊറോണ വാര്‍ഡില്‍ നിന്നും ഇന്നലെ നിയന്ത്രണം ലംഘിച്ച്‌ പുറത്തിറങ്ങിയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു. വാ‍ര്‍ഡിനുള്ളില്‍ രാവിലെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഇയാളെ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ പുറത്തിറങ്ങിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക