നീല, വെള്ള കാർഡുകാർക്ക് 150 രൂപയ്ക്ക് 10 കിലോ അരി

സംസ്ഥാനത്തെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മെയ് മാസം കിലോയ്ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി നൽകാൻ സർക്കാർ തീരുമാനം. 22 രൂപയ്ക്ക് കേന്ദ്ര സർക്കാർ അനുവദിച്ച അരി 50 ലക്ഷത്തോളം കുടുംബങ്ങൾക്ക് അധികമായി നൽകാൻ തീരുമാനിച്ചത്. ഇതിന് പുറമെ മുൻ മാസങ്ങളിലെ പോലെ നീല കാർഡുകാർക്ക് ആളൊന്നിന് രണ്ട് കിലോ അരി നാലു രൂപ നിരക്കിലും, വെള്ള കാർഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും. മഞ്ഞ കാർഡുകാർക്ക് നേരത്തെപ്പോലെ 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. തെക്കൻ കേരളത്തിൽ ബുധനാഴ്ച മുതൽ വിതരണം ആരംഭിക്കും. വടക്കൻ കേരളത്തിൽ 7 ന് ശേഷമാകും വിതരണം തുടങ്ങുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക