പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം :പോലീസ് അന്വേഷണം ഊർജിതമാക്കി.

കൊല്ലത്ത് പാമ്പ് കടിയേറ്റ് മരിച്ച ഉത്തരയുടെ മരണത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനും സംഘവും ഇന്ന് രാവിലെ 11 മണിയോടുകൂടി ഉത്തരയുടെ വീട്ടില്‍ എത്തി തെളിവെടുപ്പും വിവരശേഖരണവും നടത്തി.പാമ്പ്കടിയേറ്റ് ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പ്കടിയേറ്റതിനെ തുടര്‍ന്ന മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്തിയതായി സൂചന. മരണമടഞ്ഞ ഉത്രയുടെ ഭര്‍ത്താവ് സുരാജ് പാമ്ബു പിടുത്തക്കാരനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ സുരാജ് വിഷപ്പാമ്ബുകളെ കുറിച്ച്‌ യു ട്യൂബില്‍ തെരച്ചില്‍ നടത്തിയതായിട്ടാണ് പുതിയതായി കണ്ടെത്തിയത്.

സൂരജിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സൂരജിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും അതുവരെ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് സംഘം മാധ്യമങ്ങളെ അറിയിച്ചു.

ഉത്രയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പരാതിയിലാണ് സൂരജിന് വിഷപ്പാമ്ബുകളുമായി ബന്ധമുണ്ടോയെന്നതിലേക്ക് അന്വേഷണം തിരിഞ്ഞത്. സൂരജ് പാമ്ബുകളെ കൈയിലെടുത്ത് കളിപ്പിക്കാറുണ്ടെന്നായിരുന്നു യുവതിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. സൂരജിന്റെ വീട്ടില്‍ വച്ച്‌ ഉത്ര ഒരു തവണ വിഷപാമ്പ്കണ്ടിരുന്നു. അന്ന് സൂരജാണ് പാമ്ബിനെ കൈകൊണ്ട് പിടിച്ച്‌ ചാക്കിലാക്കിയതെന്ന് ഉത്ര തങ്ങളോട് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

മാര്‍ച്ച്‌ രണ്ടാം തീയതി ഭര്‍തൃവീട്ടില്‍ വച്ച്‌ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടില്‍ വിശ്രമത്തിലിരിക്കുമ്ബോഴായിരുന്നു ഈ മാസം ഏഴാം തീയതി ഉത്രയെ കിടപ്പ് മുറിയില്‍ വച്ച്‌ വീണ്ടും പാമ്ബ് കടിക്കുന്നത്. സൂരജ് ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് ഉത്രയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അബോധാവസ്ഥയില്‍ ഉത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മുറിക്കുള്ളില്‍ നടത്തിയ തെരച്ചിലിലാണ് മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തിയത്. ഇതിനെ തല്ലിക്കൊല്ലുകയും ചെയ്തു.

എ സി ഘടിപ്പിച്ചിട്ടുള്ളതാണ് ഉത്രയുടെയും സൂരജിന്റെയും കിടപ്പ് മുറി. പൂര്‍ണമായും അടച്ചു പൂട്ടിയ മുറിയില്‍ എങ്ങനെ പാമ്പ് കയറിയന്ന സംശയമാണ് ഉത്രയുടെ മാതാപിതാക്കള്‍ക്ക് സൂരജിനുമേല്‍ സംശയം വീഴ്ത്തിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക