പിതാവിനെ രക്ഷിക്കാൻ സൈക്കിൾ ചവിട്ടി , ട്രയൽസിന് ക്ഷണിച്ച് സൈക്ലിങ്ങ് അക്കാദമി ….

ലോക്ഡൗണിൽ ഡല്‍ഹിയില്‍ കുടുങ്ങിയ പിതാവിനെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ പതിനഞ്ചുകാരിയെ ട്രയല്‍സിന് ക്ഷണിച്ച്‌ സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. തന്റെ പിതാവിനെ സൈക്കിളിന്റെ പുറകിലിരുത്തി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി സോഷ്യല്‍ മീഡിയയുടെ താരമായ ജ്യോതികുമാരി എന്ന എട്ടാം ക്ലാസുകാരിയെ ട്രയല്‍സിന് ക്ഷണിക്കുന്നതായും, പാസായാല്‍ ദേശീയ സൈക്ലിങ് അക്കാദമിയില്‍ പ്രവേശം നല്‍കുമെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ ഓംകാര്‍ സിങ് പറഞ്ഞു. ദേശീയ കായിക അതോറിറ്റിക്ക് (സായ്) കീഴിലുള്ള അക്കാദമി, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സൈക്ലിങ് പരിശീലന കേന്ദ്രങ്ങളിലൊന്നാണ്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക