ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

പത്തനംതിട്ട: കോന്നി അത്തച്ചാക്കലിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭർത്താവ് പുഴയിൽ ചാടി മരിച്ചു. അത്തച്ചാക്കലിൽ മുട്ടത്ത് വടക്കേതിൽ കെ ആർ ഗണനാഥൻ(67) ആണ് ഭാര്യ രമണി (65)യെ കൊലപ്പെടുത്തിയ ശേഷം പുഴയിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ മരിച്ചെന്ന് ഗണനാഥൻ തന്നെയാണ് സമീപവാസികളോട് പറഞ്ഞത്. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രമണിയെ കണ്ടത്. കുടുംബപ്രശ്‌നമാണ് നാടിനെ നടുക്കിയ അരും കൊലക്ക് പിന്നിലെന്നാണ് സൂചന. ഇതിനിടെ പുഴയിൽ ചാടിയ ഗണനാഥന്റെ മൃതദേഹം 11 മണിയോടെ പുഴയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക