റിമാൻഡിലായ പ്രതിക്ക് കൊവിഡ്, അങ്കമാലി പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർ നിരീക്ഷണത്തിൽ

അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാരും നിരീക്ഷണത്തിലാണ്.അങ്കമാലി തുറവൂരിൽ നടന്ന സ്വർണ മോഷണ കേസിൽ പിടിയിലായ മൂന്ന് പ്രതികളിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായിപലപ്പോഴായി സമ്പർക്കത്തിൽ വന്ന പൊലീസുകാരെയാണ് നിരീക്ഷണത്തിൽ അയച്ചത്.

രോഗം സ്ഥിരീകരിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സ്റ്റേഷനും പരിസരവും ഫയർ ഫോഴ്സ് എത്തി അണുവിമുക്തമാക്കി.എറണാകുളത്ത് കണ്ടെയ്ൻന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക