റെയില്‍വേ സ്റ്റേഷനിലെ വഴി അടക്കാനുള്ള നീക്കം റെയില്‍വേ ഉപേക്ഷിക്കണമെന്ന് ബിജെപി.

പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള എളുപ്പവഴി അടക്കാനുള്ള നീക്കം റെയില്‍വേ ഉപേക്ഷിക്കണമെന്ന് ബിജെപി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് അനില്‍കുമാർ, ജനറല്‍ സെക്രട്ടറി രാജ്‌കുമാർ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുനിസിപ്പൽ കമ്മറ്റി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിക്ക് ഇ-മെയിലായി നിവേദനമയച്ചു.

കാലങ്ങളായി നിത്യേന നൂറുകണക്കിന് ആളുകള്‍ ഗവ: ആശുപത്രിയിലേക്കും സിവിൽ സ്റ്റേഷനിലേക്കും ഈ വഴിയാണ് യാത്ര ചെയ്യുന്നത്. ഈ വഴി അടക്കുന്നത് പട്ടാമ്പിയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഒരുവിഭാഗം ഉദ്യോഗസ്ഥൻമാരുടെ നിര്‍ബന്ധ ബുദ്ധിയും പിടിവാശിയുമാണ് ഈ നീക്കത്തിനു പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.

റിപ്പോർട്ടർ: പ്രസാദ് പാലക്കാട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക