ലോക്ക്ഡൗൺ ലംഘിച്ചതിന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 15 പേർക്കെതിരെ കേസ്.
ലോക്ക്ഡൗൺ ലംഘിച്ചതിന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 15 പേർക്കെതിരെ കേസ്.
ചെറുതോണി പോലീസാണ് കേസെടുത്തത്. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസ സമരത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് കേസെടുത്തത്. ഇടുക്കിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്നും, മെഡിക്കൽ കോളേജിൽ അടിയന്തിരമായി പി സി ആർ ലാബ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എം പിയുടെ ഏകദിന ഉപവാസ സമരം.