ലോക്ക് ഡൗൺ: ഇന്ന് 18 കേസുകൾ രജിസ്റ്റർ ചെയ്തു

ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 18 ) വൈകീട്ട് 6.00 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 18 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്തു. 9 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

മാസ്ക് ധരിക്കാത്ത 62 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 62 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക