വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്രമന്ത്രി.

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ്‌ പൊഖ്രിയാല്‍. സാഹചര്യങ്ങള്‍ അനുകൂലമാകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ സ്കൂളുകളും കോളേജുകളും ഓഗസ്റ്റില്‍ തുറക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് മുന്‍പ് CBSE പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. BBCയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ സ്‌കൂളുകളായിരിക്കും ആദ്യം തുറക്കുക.

സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ആഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ക്ലാസുകള്‍ ഷിഫ്റ്റുകളായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂളുകളില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവയും ഏര്‍പ്പെടുത്തും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക