വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഉച്ചഭക്ഷണപദ്ധതിയിലുൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കോടാലി ഗവ. എൽ പി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ പങ്കെടുത്തു .

വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഭാഷ്യഭദ്രതാ അലവൻസ്‌ ഉപയോഗിച്ച് പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിതരണം ചെയ്യുന്നത്. 26.27ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക