വിവാഹത്തിന്റെ രണ്ടാം ദിവസം വരൻ കോവിഡ് ബാധിച്ചു മരിച്ചു.

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബീഹാറിലെ പാറ്റ്നയിലായിരുന്നു സംഭവം. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മുപ്പതുകാരനാണ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന നടത്താതെയാണ് നവവരന്റെ മൃതദേഹം സംസ്കരിച്ചത്.

നവവരന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. സമ്ബര്‍ക്കപ്പട്ടികയിലുള്ള നൂറോളംപേരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 95 പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക