ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതി ഹാരിസ് 2 കോടി രൂപ ധർമ്മജന് വാഗ്ദാനം ചെയ്തെന്നു പൊലീസ്

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതി ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചിരുന്നതായി പൊലീസ്. 2 കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറഞ്ഞു.

അതേസമയം, ഷൂട്ടങിന് ശേഷം ഹൈദ്രബാദിൽ നിന്നും വരുന്ന ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷംനയുമായി വിദേശ ഷോകൾ ചെയ്ത നാല് നടന്മാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. താരങ്ങളുടെ ഡ്രൈവർമാരുടെ നമ്പറും ഉദ്യോഗസ്ഥർ വാങ്ങിയിട്ടുണ്ട് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക