സംഭരണി വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ് വീട്ടമ്മ മരിച്ചു

കോട്ടയം: അയർക്കുന്നത്ത് വീട്ടമ്മ സംഭരണി വൃത്തിയാക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു. ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ആസ്ഥാനത്താണ് സഭാ ശുശ്രൂഷകനും കോട്ടയം സെക്ഷൻ മിഷൻ ബോർഡ് ഡയറക്ടറുമായ പാസ്റ്റർ ജോമോൻ ദേവസ്യയുടെ ഭാര്യ ഷൈനി ജോമോൻ അപകടത്തിൽപെട്ട് മരിച്ചത് .

സഭാ ആസ്ഥാനത്ത് സഭയുടെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. മഴ വെള്ള സംഭരണിയുടെ ഒരു ഭാഗം വൃത്തിയാക്കുന്നതിനിടെ ഷെനി കാൽ വഴുതി തല കീഴായി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാർ ഷൈനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയർക്കുന്നം പോലീസ് കേസെടുത്തു. മക്കൾ : ജോഷുവ ,ജോയൽ ,ജോയ്‌സ്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക