സംസ്ഥാന യുവജനക്ഷേമ ബോർഡ് നിർമ്മിച്ച L E D Bulb മന്ത്രി ശ്രീ. ഇ.പി ജയരാജൻ പ്രകാശനം നിർവ്വഹിച്ചു.

സംസ്ഥാന യുവജന ക്ഷേമബോർഡ് നിർമ്മിച്ച YUVA L E D BULB ബഹുമാന്യനായ വ്യവസായ- കായിക – യുവജനകാര്യ വകുപ്പ് മന്ത്രി
ശ്രീ. ഇ.പി ജയരാജൻ പ്രകാശനം നിർവ്വഹിച്ചു. ആദ്യ ഘട്ടംഇടുക്കി ജില്ലയിലെ വോളന്റിയർമാരും കോ-ഓഡിനേറ്റർമാരും ചേർന്നാണ് നിർമ്മിച്ചത്. ഇന്ന് രാവിലെ 9. 30 മണിക്ക് മന്ത്രിയുടെ ഓഫിസിന് സമീപം ചേർന്ന ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ഇതു വഴി ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. തുടർന്ന് വ്യവസായിക അടിസ്ഥാനത്തിൽ യുവജനക്ഷേമ ബോർഡ് ഉൽപ്പനമായി രംഗത്തിറക്കും.

ആവശ്യമായ പിന്തുണയും സഹായവും നൽകി സഹായിച്ച കേരള സർവ്വകലാശാല ബയോഇൻഫോർമാറ്റിക് വിഭാഗം മേധാവി ഡോ: അച്യുത് ശങ്കർ സർ, കേരള സർവ്വകലാശാല ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ, ഡോ: ശങ്കര രാമൻസർ, പ്രൊഫ: ജോസ് എബ്രഹാം , മുൻ മെമ്പർ സെക്രട്ടറി ശ്രീമതി. മിനിമോൾ എബ്രഹാം, യുവജന ക്ഷേമ ബോർഡിന്റെ മുഴുവൻ ഉദ്യോഗസ്ഥർക്കും കേരള വോളൻ്ററി യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.

മെമ്പർ സെക്രട്ടറി പ്രസന്നകുമാർ, ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫിസർ വി.എസ്.ബിന്ദു, എന്നിവർ പങ്കെടുത്തു. 11 മണിക്ക് പ്രമുഖ നടൻ ഇന്ദ്രൻ കുമാരപുരത്തെ വസതിയിൽ വിൽപ്പനോദ്ഘാടന നിർവ്വഹിച്ചു. ബോർഡ് വൈസ് ചെയർമാൻ പി.ബിജുവിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബോർഡ് മെമ്പർ സന്തോഷ് കാലാ, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ, ജില്ലാ കോർഡിനേറ്റർ Am. ആൻസാരി, ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫിസർ വി.എസ്.ബിന്ദു.. മുഹമ്മദ് റോഷൻ, രാജേന്ദ്രൻ, പി.കെ.സുധിൻ, സുരേന്ദ്രൻ ,സുധീർ പളായം എന്നീ വർ പങ്കെടുത്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക