സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാം. ഫലം എസ്എംഎസ് ആയി ലഭിക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. ഫോർമാറ്റ്: CBSE10 >സ്‌പേസ്< റോൾ നമ്പർ >സ്‌പേസ്< അഡ്മിറ്റ് കാർഡ് ഐഡി.

99.28 ആണ് സംസ്ഥാനത്തെ വിജയ ശതമാനം. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചിരിക്കുന്നത്. 91.46 ആണ് രാജ്യത്തെ ആകെ വിജയ ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം വർധിച്ചുവെന്ന് സിബിഎസ്ഇ അറിയിച്ചു. ഇത്തവണ 18 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇന്നലെ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ആണ് എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പുറത്തിവിടുന്ന കാര്യം അറിയിച്ചത്.

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങൾക്ക് ഇന്റേണൽ അസൈൻമെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും മാർക്ക് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണയത്തിനായി എടുക്കുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക