സ്ത്രീകളുടെ മുന്നിൽ നഗ്‌നത പ്രദർശനം :ബ്ലാക്ക്മാനെ നാട്ടുകാർ പിടികൂടി.

കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കൂമ്പാറയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക് മാനേ പിടികൂടി. മഞ്ചേരി പട്ടി പറമ്പ് സ്വദേശി പിൻസ് റഹ്മാൻ ആണ് പിടിയിലായത്. ഒരു മാസത്തോളമായി ബ്ലാക്ക്മാന്റെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി ആളെ കൈയോടെ പിടിച്ചു പോലീസിൽ ഏല്പിച്ചു. സ്ത്രീകളുടെ മുന്നിൽ നഗ്‌നത പ്രദർശനം, ഒറ്റയ്ക്ക് പോകുന്നവരെ ഭയപെടുത്തൽ തുടങ്ങിയവയായിരുന്നു ഇയാളുടെ വിനോദം. പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ കോവിഡ് കാലമായതിനാൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക