സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ പിടിയിലായതോടെ തിരുവനന്തപുരം, കൊച്ചി കസ്റ്റംസ് ഓഫീസുകളിൽ വൻ സുരക്ഷ ഒരുക്കി

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ പിടിയിലായതോടെ കസ്റ്റംസിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകളിൽ സുരക്ഷ വർദ്ധിപ്പിച്ചു. രാജ്യന്തര ഭീകര സംഘടനകളുമായുള്ള ഇടപെടൽ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ പരിധിയിൽ വരുന്നതിന്റെ ഭാഗമായിട്ടാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

പ്രതികൾക്കും , എൻ ഐ എ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കും സുരക്ഷവർദ്ധിപ്പിക്കാൻ ഇന്നലെ രാത്രിയോടെയാണ് തീരുമാനമുണ്ടായത്. പ്രതികൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 15 പേർ അടങ്ങുന്ന സി ആർ പി എഫ് സേന അംഗങ്ങളെ കസ്റ്റംസ് ഓഫീസിൽ നിയോഗിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക