Thursday, March 30, 2023

വളര്‍ത്തുമീന്‍ ചത്തു; മനോവിഷമത്തില്‍ 13 കാരന്‍ ജീവനൊടുക്കി

മലപ്പുറം: വളര്‍ത്ത് മീന്‍ ചത്ത മനോവിഷമത്തില്‍ 13കാരന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തെ വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍ മേനോന്‍ (13) ആണ് തുങ്ങിമരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ വീടിന്റെ ടെറസില്‍ പോയ റോഷനെ എട്ടര ആയിട്ടും കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാ‌ര്‍ പോയി നോക്കിയപ്പോഴാണ് മുകളിലെ ഷെഡില്‍ ഇരുമ്ബ് പെെപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച്‌ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

റോഷന്‍ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷന്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചങ്ങരംകുളം സണ്‍റെെസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img