Wednesday, March 22, 2023

‘മകന് 18 വയസ് തികഞ്ഞു’; പെണ്‍സുഹൃത്തിനൊപ്പമുള്ള മകന്റെ ചിത്രം പ്രചരിക്കുന്നതില്‍ പ്രതികരിച്ച്‌ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: മകന്‍ ഇന്‍പനിധിയുടെയും പെണ്‍സുഹൃത്തിന്റെയും സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച്‌ തമിഴ്നാട് കായിക, യുവജനകാര്യ മന്ത്രിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍.

ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നും നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂവെന്നുമായിരുന്നു ഉദയനിധിയുടെ മറുപടി.

പ്രായപൂര്‍ത്തിയായ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ചില പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി പറഞ്ഞു. തനിക്കും ഭാര്യയ്ക്കും മകനുമിടയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് പുറച്ചുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പേരാണ് ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ച്‌ രംഗത്ത് എത്തിയത്. അതേസമയം, ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ വിഷയമാക്കുന്നുണ്ട്. ജനുവരിയിലാണ് ഇന്‍പനിധിയുടേയും പെണ്‍സുഹൃത്തിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നത്. ഇത് വൈറലാകുകയും വിവാദങ്ങള്‍ ഉയരുകയും ചെയ്തതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ കിരുതികയും രംഗത്തെത്തി. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ഉദയനിധി ട്വീറ്റ് ചെയ്തത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img