Tuesday, September 26, 2023

കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; നാലെണ്ണം വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: ഒഡിഷയില്‍ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.

ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രല്‍ ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.

കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ജൂണ്‍ 1ന് യാത്ര തിരിച്ച സില്‍ച്ചര്‍ – തിരുവനന്തപുരം, ദിബ്രുഗര്‍ – കന്യാകുമാരി, ഷാലിമാര്‍ – തിരുവനന്തപുരം ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്‌ന-എറണാകുളം എക്‌സ്പ്രസും തിരിച്ചുവിട്ടു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കിയിച്ചുണ്ട്. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിൻ സര്‍വീസുകളും റദ്ദാക്കി

ഇന്നലെ രാത്രി 7:20നാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയ്ക്ക് സമീപം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.‌ ഇടിയുടെ ആഘാതത്തില്‍ ട്രെയിൻ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img