നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ട്വന്റി ട്വന്റി പ്രഖ്യാപിച്ചു.

നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ട്വന്റി ട്വന്റി പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനും സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

കൂട്ടായ്മ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് പേര് അടങ്ങുന്ന അഡ്വൈസറി ബോര്‍ഡിനും കൂട്ടായ്മ രൂപം നല്‍കി. ഇതിന്റെ ചെയര്‍മാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദീഖ് എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ചേരുമെന്ന് ട്വന്റി ട്വന്റി കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സാബു ജേക്കബ് വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക