Thursday, March 30, 2023

പാസ്‌വേഡുകൾ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ.

ഏകദേശം 1 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച്‌ വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു.

ലോഗിന്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ ഈ വര്‍ഷം തിരിച്ചറിഞ്ഞതായി മെറ്റ വെള്ളിയാഴ്ച അറിയിച്ചു. ആപ്പുകള്‍ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്‌നം അറിയിച്ചതായി മെറ്റാ പറഞ്ഞു.

ഫോട്ടോ എഡിറ്റര്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്ബനിയായ മെറ്റ അറിയിച്ചു.

ഇത്തരം ആപ്പുകള്‍ എത്രത്തോളം ജനപ്രിയമാണെന്ന് സൈബര്‍ ഹാക്കര്‍മാര്‍ക്ക് അറിയാം. ആളുകളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും അവര്‍ സമാനമായ തീമുകള്‍ ഉപയോഗിച്ച്‌ വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നു മെറ്റായിലെ സെബര്‍ സുരക്ഷ ഡയറക്ടര്‍ ഡേവിഡ് അഗ്രനോവിച്ച്‌ പറഞ്ഞു. വളരെ അസ്വഭാവികമെന്ന് തോന്നാവുന്ന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ ഉപയോഗിക്കുമ്ബോള്‍ അതിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റ ബ്ലോഗില്‍ പറയുന്നു.

ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം നോക്കിയാല്‍ ഒരു ഉപയോക്താവ് ദോഷകരമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തതിന് ശേഷം. ആ ആപ്പ് പ്രവര്‍ത്തിക്കാന്‍ അതിന് ഫേസ്ബുക്ക് ലോഗിന്‍ ആവശ്യമായി വരും. അങ്ങനെ ഉപയോക്താവിനെ കബളിപ്പിച്ച്‌ അവരുടെ സോഷ്യല്‍ മീഡിയ അക്സസ് ഈ ആപ്പിന് ലഭിക്കുന്നു. ഇതുവഴി പാസ്വേര്‍ഡ് അടക്കം മോഷ്ടിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img