മകളെ ക്രൂരമായി മര്‍ദ്ദിച്ച്‌ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു; പിതാവിനെതിരെ കേസ്

11 വയസുകാരി മകളെ കെട്ടിയിട്ട് ചാട്ട കൊണ്ട് അടിച്ച്‌ പിതാവിന്റെ ക്രൂരത. വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ പിതാവിനെതിരെ നിയമനടപടി ആരംഭിച്ചു. സൗദി അറേബ്യയിലാണ് സംഭവം. പിതാവ് മകളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് മക്ക പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മ്യാന്‍മര്‍ സ്വദേശിയായ 40കാരന്‍ മകളെ നിലത്ത് കമഴ്ത്തി കിടത്തി ഏണിയില്‍ ചേര്‍ത്ത് കെട്ടുന്നതും പിന്നീട് ചാട്ട കൊണ്ട് പലതവണ അടിക്കുന്നതുമാണ് ഇയാള്‍ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവത്തില്‍ പിതാവ് കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇയാളുടെ സഹോദരി അനുവാദമില്ലാതെ കുട്ടിയുടെ മുടി മുറിച്ചു. തുടര്‍ന്ന് വീട് വിട്ടിറങ്ങിയ സഹോദരിക്ക് അയച്ചുകൊടുക്കാനും ഇവരെ തിരിച്ചുകൊണ്ടുവരാനും വേണ്ടിയാണ് മകളെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക