Wednesday, March 22, 2023

50,000 രൂപ ചോദിച്ചിട്ട് നല്‍കിയില്ല; അബുദാബിയില്‍ മലയാളിയെ ബന്ധു കുത്തിക്കൊന്നു

ചോദിച്ച പണം നല്‍കാത്തതിന് മലപ്പുറം സ്വദേശിയെ ബന്ധു കുത്തിക്കൊന്നു. ചങ്ങരംകുളം നന്നംമുക്ക് കുമ്ബില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് അബുദാബി മുസഫയില്‍ കുത്തേറ്റ് മരിച്ചത്.

ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്സ് ഡിസൈനിംഗിലേയ്ക്ക് രണ്ട് മാസം മുമ്ബ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനിയാണ് കൊലപാതകം നടത്തിയത്. ശമ്ബളം നല്‍കിയതിന് പുറമെ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്‌ മുസഫ വ്യവസായ മേഖലയിലെ ഗോഡൗണില്‍ മറ്റ് രണ്ട് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.മൂന്നുപേരും പുറത്തേയ്ക്ക് ഓടുന്നതിനിടെ യാസിര്‍ നിലത്തുവഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിര്‍ സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. തുടര്‍ന്ന് ഓടിയൊളിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ട് മക്കളുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img