വളാഞ്ചേരി: മലപ്പുറത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം.വളാഞ്ചേരി വട്ടപ്പാറ വളവില്‍ രാവിലെ ആറരയോടെയാണ് അപകടം.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ലോറി നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.