കോട്ടയം : കേരളത്തിലെ പ്രമുഖ സ്വര്‍ണവ്യാപാര സ്ഥാപനമായ അച്ചായന്‍സ് ഗോള്‍ഡ് സ്ഥാപകന്‍ ടോണിയുടെ പിതാവും തികഞ്ഞ മനുഷ്യസ്നേഹിയുമായ വര്ക്കിച്ചന് അബ്രഹാം ഓര്‍മ്മയായിട്ട് ഇന്നേക്ക് 4 വര്‍ഷം. അയര്‍ക്കുന്നം കുടകശ്ശേരില്‍ വല്ല്യേലില്‍ കുടുംബാഗമാണ്.
സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും നന്മകള്ക്കും കാരണം പിതാവ് പകര്‍ന്ന് തന്ന ഊര്‍ജമാണെന്ന് അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ടോണി വര്ക്കിച്ചന് പറഞ്ഞു.
പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ആ നന്മയാണ് ഇന്ന് നൂറുകണക്കിന് പാവപ്പെട്ടവര്‍ക്ക് മനസ്സും വയറും നിറച്ച് കൊടുക്കുന്ന അന്നദാനം. ദിവസവും മുന്നൂറോളം ആളുകള്‍ക്കാണ് കോട്ടയം നഗരത്തില്‍ അച്ചായന്‍സ് ഗോള്‍ഡിന്റെ സ്നേഹസ്പര്‍ശം എന്ന പദ്ധതി വഴിയായി വിശപ്പകറ്റുന്നത്.

പിതാവിന്റെ നാലാം ഓര്‍മദിനം സ്നേഹസ്പര്‍ശം വഴി നാനൂറ് പേര്‍ക്ക് അന്നം ഒരുക്കിയാണ് അച്ചായന്‍സ് ഗോള്‍ഡ് പിതാവിന്റെ ഓര്മ പുതുക്കിയത്.
ഭാര്യ സിമി ടോണി ആലുങ്കലും മക്കളായ ഏബലും ഏയ്ദലും പിതാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പിന്തുണയോടെ കൂടെയുണ്ട്.