അടിമാലി പള്ളിവാസലി ലെ പതിനേഴുകാരിയുടെ മരണം – പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ചനിലയിൽ കണ്ടെത്തി.

അടിമാലി പള്ളിവാസലി ലെ പതിനേഴുകാരിയുടെ മരണം – പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ചനിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് സമീപമാണ് തൂങ്ങി മരിച്ച നിലയിൽ അരുണിൻ്റെ മൃതദേഹവും കണ്ടെത്തിയത്. രേഷ്മ കുത്തേറ്റ് മരിച്ചതിന് ഒരു കിലോമീറ്റർ അകലെയാണ് ഈ സംഭവവും.

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അരുണിന്റെ മുറിയില്‍ നിന്നും ആത്മഹത്യ ചെയ്യും എന്ന് സൂചിപ്പിക്കുന്ന കത്തും പൊലീസിന് ലഭിച്ചിരുന്നു..

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക