Saturday, March 25, 2023

5000 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെ തകര്‍ക്കാന്‍ കരുത്ത്; അഭിമാന നേട്ടം; അഗ്നി- 5 ന്റെ നൈറ്റ് ട്രയല്‍ വിജയകരം

ഭുവനേശ്വര്‍: ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 5 ന്റെ നൈറ്റ് ട്രയല്‍ വിജയകരം.

വൈകീട്ട് 5.30ന് ഒഡിഷയിലാണ് മിസൈലിന്റെ വിജയകരമായ പരീക്ഷണം നടന്നത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള മിസൈലാണ് അഗ്നി- 5

മുന്‍ പതിപ്പുകളെ അപേക്ഷിച്ച്‌ ഭാരം കുറവുള്ള മിസൈലാണിത്. മൊബൈല്‍ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്.

മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍. ആവശ്യമെങ്കില്‍ ഇതിന്റെ ദൂര പരിധി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അഗ്നി മിസൈല്‍ പരമ്ബരയിലെ ഏറ്റവും പുതിയ പതിപ്പാണ് അഗ്നി-5. 5000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ ലക്ഷ്യ സ്ഥാനത്ത് പതിക്കാന്‍ ഇതിന് സാധിക്കും. 700 കിമീ പരിധിയുള്ള അഗ്നി-1, 2000 കിമീ പരിധിയുള്ള അഗ്നി- 2, 2500 കിമീ പരിധിയിലുള്ള അഗ്നി- 3, 3500 കിമീ പരിധിയുള്ള അഗ്നി- 4 എന്നിവയാണ് ഈ ശ്രേണിയിലെ മറ്റുള്ളവ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img