Wednesday, March 22, 2023

ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് കോടതി നിര്‍ദേശപ്രകാരം എം ജിഷ മോളെ മാറ്റിയത്.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് മാനസികാരോഗ്യ പരിശോധനയ്ക്ക് മാറ്റിയത്. റിമാന്‍ഡ് ചെയ്ത് മാവേലിക്കര ജയിലില്‍ പാര്‍പ്പിച്ചിരുന്ന ജിഷയെ ഇന്നലെ രാത്രിയില്‍ ആണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കും. തുടര്‍ന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും.

ഇതിനു ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. ചോദ്യം ചെയ്യലില്‍ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയാറായില്ല. പരസ്പര വിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം എന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസമാണ് എടത്വ കൃഷി ഓഫീസര്‍ ജിഷമോളെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്തത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img