ഭരണിക്കാവില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുറത്തിയാട് പുത്തന്‍തറയില്‍ രമാ മോഹനാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 30കാരനായ മകന്‍ നിധി മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.അമ്മയോടുള്ള മകന്റെ ക്രൂരത ദിവസങ്ങളോളം തുടരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കൂലിത്തൊഴിലാളിയായ അമ്മയില്‍ നിന്ന് പണം വാങ്ങിയാണ് ഇയാളുടെ ലഹരി ഉപയോഗം. ഇന്ന് ഉച്ചയോടെ നിധി അച്ഛനോടൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്ന് അമ്മ അറിയിച്ചതോടെ നിധിന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.